മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 37 പോയിന്റ് ഉയര്‍ന്ന് 35018ലും നിഫ്റ്റി 10 പോയിന്റ് ഉയര്‍ന്ന് 10536ലുമാണ് വ്യാപാരം നടക്കുന്നത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ 842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 797 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍. ആക്സിസ് ബാങ്ക്, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ റിലയന്‍സ് എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടാറ്റ മോട്ടേഴ്സ്, സണ്‍ ഫാര്‍മ വിപ്രോ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.