ജയ്പൂര്‍: രാഹുല്‍ ഗാന്ധി നടത്തുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധി പ്രചാരണം നടത്തുന്ന നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുമെന്ന് രാജസ്ഥാനിലെ രാത്നഗര് ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. രാഹുല്‍ എന്നാല്‍ തോല്വിയെന്നാണര്ത്ഥമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
നേതൃത്വനിരയില്‍ കോണ്‍ഗ്രസിന് ശക്തനായ തേരാളിയില്ല. രാഹുല്‍ ഗാന്ധി നേതാവെന്ന നിലയില്‍ പരാജയമാണെന്ന് കോണ്‍ഗ്രസിലുള്ളവര്‍ക്കു തന്നെ അഭിപ്രായമുണ്ട്.
വികസനക്കുതിപ്പും സമാനതകളില്ലാത്ത ഭരണവും കാഴ്ചവെയ്ക്കുന്ന ബിജെപിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ് വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.