ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേഷ് പവാറിനെതിരെ ഗുരുതര ആരോപണവുമായി മുൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്‍റ്റൻ മിതാലിലി രാജ്. അധികാരം കൈവശമുള്ളവർ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മിതാലി രാജ് ബിസിസിഐക്ക് കത്ത് നൽകി.
രമേശ് പവാറിനും ബിസിസിഐ ഇടക്കാല ഭരണസമിതി അംഗം ഡയാന എഡുൽജിക്കുമെതിരെയാണ് ആരോപണങ്ങൾ. രമേശ് പവാർ ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിലെത്തിയത് മുതൽ തന്നെ അപമാനിച്ചുവെന്നും പരാമർശമുണ്ട്. പരിശീലനവേളയിൽ അവഗണിച്ചുകൊണ്ടായിരുന്നു രമേശിന്‍റെ നീക്കം.
ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ട് അർദ്ധ സെഞ്ചുറി നേടിയ മിതാലി രാജിനെ സെമിഫൈനലിൽ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് വിവാദത്തിനാധാരം. സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് ദയനീയമായി തോൽക്കുകയായിരുന്നു.















