ന്യൂഡല്‍ഹി: സ്വീഡനില്‍ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തിലെ കെട്ടിടത്തിലിടിച്ചു. സ്റ്റോക്ഹോമിലെ അലര്‍ലാന്‍ഡ വിമാനത്താവളത്തിലെ കെട്ടിടത്തിലാണ് വിമാനത്തിന്റെ ചിറക് ഇടിച്ചത്. വിമാനത്തിന്റെ ചിറക് അഞ്ചാം ടെര്‍മിനലിലെ കെട്ടിടത്തിലിടിക്കുകയായിരുന്നു. 179 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനമാണ് അപകടത്തില്‍ പെട്ടത്.