തിരുവനന്തപുരം: സൂപ്പർ താരം രജനികാന്ത് നായകനായ ബ്രഹ്മാണ്ഡ ചിത്രം യന്തിരൻ 2.0 ഇന്റർനെറ്റിൽ. പുതിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ പുറത്തുവിടുന്നതിലൂടെ കുപ്രസിദ്ധി നേടിയ തമിൾ റോക്കേഴ്സ് തന്നെയാണ് 2.0യും ഇന്റർനെറ്റിലൂടെ പുറത്തുവിട്ടത്. അവരുടെ സ്വന്തം വെബ്സൈറ്റിലൂടെ പുറ്തതുവിട്ട വ്യാജ പതിപ്പ് ഇതിനോടകം മലയാളികളടക്കം 2000ൽ അധികമാളുകളാണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് വെബ്സൈറ്റിൽ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ പരാതി ലഭിക്കാത്തതിനാൽ സൈബർസെൽ കേസെടുത്തിട്ടില്ല. എന്നാൽ ചിത്രം അനധികൃതമായി അപ്ലോഡ് ചെയ്യുന്ന വെബ്സൈറ്റുകൾക്കെതിരെ നടപടിയാവശ്യപ്പെട്ട് 2.0യുടെ അണിയറക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായാണ് സൂചന.
ഏറ്റവുമധികം മുതൽ മുടക്കുള്ള ഇന്ത്യൻ സിനിമ എന്ന വിശേഷണത്തോടെ ഇന്നാണ് യന്തിരൻ 2.0 തിയേറ്ററുകളിലെത്തിയത്.