ന്യൂഡല്‍ഹി: ഗ്ളോബല്‍ ഇക്കണോമിക് റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ 20 ല്‍ 17 ഉം ഇന്ത്യന്‍ നഗരങ്ങള്‍. 2019-2035 കാലയളവിലെ നഗരങ്ങളുടെ വളര്‍ച്ചാനിരക്കില്‍ വന്‍ശക്തി ബംഗലൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളാകുമെന്നും പ്രവചനം.
വജ്രവ്യപാരത്തിലും സാങ്കേതിക വിദ്യയിലും കരുത്തരായ സൂററ്റാകും ലോകത്തിലെ വേഗത്തില്‍ വളരുന്ന പത്ത് നഗരങ്ങളില്‍ മുന്പന്. സാങ്കേതിക വിദ്യയുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കരുത്തില്‍ ആഗ്ര, ബംഗലൂരു, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനം കൈയടക്കും. എന്നാല്‍ ജനസംഖ്യാനിരക്കില്‍ 2035 ഓടു കൂടി മുംബൈ നഗരമാകും മുന്‍പന്തിയിലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യക്ക് പുറത്ത് കംബോഡിയന്‍ തലസ്ഥാന നഗരമായ ഫ്നോംപെന് ആകും മുന്നില്‍. ആഫ്രിക്കന്‍ നഗരങ്ങളില്‍ ഡാറസ് സലേമും.
2035 യില്‍ ഇന്ത്യന്‍ നഗരങ്ങള്‍ ജിഡിപി വളര്‍ച്ചാനിരക്കിലും മാറ്റുരയ്ക്കുമെന്നും പഠനങ്ങള്‍. ഈ കാലയളവില്‍ ചൈനയിലെ ഷാങ്ഹായി, നാഗരിക സമ്പദ് വ്യവസ്ഥയില്‍ ലണ്ടനൊപ്പം എത്തുമെന്നും വിലയിരുത്തുന്നു.
എന്നാല്‍ പ്രവചനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 2027 ഓടു കൂടി ഏഷ്യന്‍ നഗരങ്ങളുടെ ജിഡിപിയുടെ ആകെത്തുക വടക്കേ അമേരിക്കയുടേയും യൂറോപ്പിയന്‍ നഗരങ്ങളുടേയും ജിഡിപി നിരക്കിനെ കടത്തിവെട്ടുമെന്നും പറയുന്നു.
അതേസമയം, നഗരങ്ങളുടെ വളര്‍ച്ചാനിരക്കില്‍ ഒന്നാം സ്ഥാനം ന്യൂയോര്‍ക്ക് തന്നെ നിലനിര്‍ത്തുമെന്നും ടോക്കിയോ, ലോസ്ഏഞ്ചല്‍സ് എന്നീ നഗരങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നിലനിര്‍ത്തുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.