ആപ്പുമായുള്ള കൂട്ടുകെട്ടിൽ അതൃപ്തി; ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പുമായുള്ള കൂട്ടുകെട്ടിൽ അതൃപ്തി; ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ തലത്തിലെ അതൃപ്തിക്ക് പിന്നാലെ രാജി വച്ച ഡൽഹി മുൻ പിസിസി അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് ലൗലി ബിജെപിയിൽ ചേർന്നത്. ലൗലിക്കൊപ്പം മുൻ കോൺഗ്രസ് എംഎൽഎമാരായ രാജ് കുമാർ ചൗഹാൻ, നസീബ് സിംഗ്, നീരജ് ബസോയ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമിത് മല്ലിക് എന്നിവരും ബിജെപിയിൽ ചേർന്നു.

ആം ആദ്മി പാർട്ടിയുമായുള്ള കോൺഗ്രസിന്റെ സഖ്യത്തെ ഡൽഹി നേതൃത്വം എതിർത്തിരുന്നു. ഈ എതിർപ്പുകൾ മറികടന്ന് ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചതോടെയാണ് കോൺഗ്രസ് വിട്ടതെന്ന് അരവിന്ദർ സിംഗ് ലൗലി പറഞ്ഞു.

” ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ വീണ്ടും ഒരു അവസരം കൂടി ലഭിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ 5 പേർ ബിജെപിയിൽ ചേർന്നു. ഡൽഹി സംരക്ഷിക്കുന്നതിനായി ബിജെപിക്കൊപ്പം ചേർന്ന് ഞങ്ങൾ ഇനിയും പ്രവർത്തിക്കും. കോൺഗ്രസ് വിടാനുള്ള കാരണം എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നെ പോലെ ബാക്കി 4 പേരും കോൺഗ്രസ് വിട്ടിരിക്കുന്നു. എന്നാൽ വീട്ടിൽ ഒതുങ്ങി കൂടാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല. ഇനിയും ഡൽഹിയെ സേവിക്കും”.- അരവിന്ദ് സിംഗ് ലൗലി പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് ആം ആദ്മിയുമായുള്ള കോൺഗ്രസിന്റെ സഖ്യം ചേരലിൽ പ്രതിഷേധിച്ച് പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അരവിന്ദ് സിംഗ് ലൗലി രാജിക്കത്ത് നൽകിയത്. കെജ്‌രിവാളിന്റെ അറസ്റ്റിൽ കോൺഗ്രസ് പ്രതിഷേധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും എഐസിസി ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ഇൻ ചാർജ്ജുമായ ദീപക് ബബാരിയയുടെ അനാവശ്യ ഇടപെടലും രാജിയിലേക്ക് നയിച്ചതായാണ് കത്തിൽ പറയുന്നത്.

Tags: FEATURED2joins bjpAravindhar singh lovely
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies