അഡ്ലെയ്ഡ്: ബൗളിംഗില്‍ ഓസ്ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യ. ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനം ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ 15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. രണ്ടാംദിനം ഏഴിന് 191 എന്ന നിലയിലായിരുന്ന ഓസീസ് മൂന്നാം ദിവസം 235 റണ്‍സിന് ഓള് ഔട്ടായി. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ആര്.അശ്വിനും ജസ്പ്രീത് ബുംറയുമാണ് ഓസ്ട്രേലിയയെ വേരോടെ വീഴ്ത്തിയത്. ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
മൂന്നാം ദിനം വെറും 44 റണ്‍സ് മാത്രമാണ് ഓസീസിന് കൂട്ടിച്ചേര്‍ക്കാനായത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടക്കത്തില്‍ തന്നെ വീഴ്ത്തി ബുംറ ഓസ്ട്രേലിയയുടെ വീഴ്ചക്ക് തുടക്കം കുറിച്ചു. ട്രാവിസ് ഹെഡിനേയും പിന്നാലെ വന്ന ജോഷിനെയും ഷമി പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ പതനം പൂര്‍ത്തിയായി.