തിരുവനന്തപുരം : ജയിൽ വാസം തന്നെ കൂടുതൽ കരുത്തനാക്കിയെന്ന് കെ സുരേന്ദ്രൻ.ജയിലിൽ വച്ച് അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.മനസ്സിലെ വിശ്വാസം മാത്രമായിരുന്നു കരുത്ത്.തന്റെ പേരിൽ ചുമത്തിയിരുന്നത് കള്ളക്കേസുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജയിലിൽ കിടക്കുമ്പോഴും ആചാര ലംഘനം നടന്നേക്കുമോയെന്ന ഭയമുണ്ടായിരുന്നു.ഇരുമുടിക്കെട്ട് തട്ടിത്തെറിപ്പിക്കാൻ പലപ്പോഴും പൊലീസ് ശ്രമിച്ചിരുന്നതായും സുരേന്ദ്രൻ പറഞ്ഞു.വാഹനജാഥയുടെ അകമ്പടിയോടെ കെ സുരേന്ദ്രൻ ബിജെപി യുടെ സമരപന്തലിലേക്ക് പോയി.