ശ്രീനഗര്‍: ഉത്തര്‍പ്രദേശില്‍ ബുലന്ദ്ഷഹറില്‍ ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൈനികന് പിടിയില്‍. കേസില്‍ പതിനൊന്നാം പ്രതിയായ ജിതേന്ദ്ര മാലിക്കാണ് പിടിയിലായത്. കശ്മീരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ തനിക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബുലന്ദ്ഷഹറില്‍ ഗോഹത്യ ആരോപിച്ച് നടന്ന ആക്രമണത്തിലാണ് സുബോധ് കുമാര്‍ സിംഗ് എന്ന യുവാവും ഇത് തടയാനെത്തിയ ഇന്‍സ്പെക്ടറും കൊല്ലപ്പെടുന്നത്.