സന്നിധാനം: ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. ബുധനാഴ്ച അര്‍ദ്ധരാത്രിവരെയാണ് നീട്ടിയത്.
സന്നിധാനം, പമ്പ, നിലക്കല്‍, ഇലവുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശബരിമല നട തുറന്നതുമുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഏഴ് ദിവസത്തേക്കായിരുന്നു ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീട് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ ഘട്ടം ഘട്ടമായി നീട്ടുകയായിരുന്നു.