ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി നാളെ അറിയാം. രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. പത്തുമണിയോടെ അഞ്ചിടത്തെയും ആദ്യ ഫല സൂചനകള്‍ വ്യക്തമാകും.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം. 230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ അധികാരത്തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് വ്യക്തമാക്കി. ജാതി രാഷ്ട്രീയം പറഞ്ഞ് വോട്ടു പിടിച്ച കോണ്‍ഗ്രസിന് രാജസ്ഥാനിലും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെസിന്ധ്യയും പ്രതികരിച്ചു.
എക്സിറ്റ്പോളുകള് തെലുങ്കാനയില്‍ ടിആര്‍എസിന് അധികാരത്തുടര്‍ച്ച ലഭിക്കുമെന്നാണ് പറയുന്നത്. മിസോറാമില്‍ പത്തുവര്‍ഷത്തെ ഭരണം കോണ്‍ഗ്രസിന് നഷ്ടമാകുമെന്നാണ് എക്സിറ്റ്പോള്‍ ഫലം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസിനും കമാന്‍ഡോകള്‍ക്കും പുറമെ അര്‍ധ സൈനികവിഭാഗവും സുരക്ഷയ്ക്കായി നിലയിറപ്പിക്കും.