മലയാള സിനിമയിലെ കുടുംബ നായകൻ ജയറാം നായകനാകുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമ്മോദീസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ജയറാമിന്റെ ജന്മദിനമായ ഇന്നാണ് പോസ്റ്റർ പുറത്തിറക്കിയത്.
ഒരു സിനിമാക്കാരന് ഒരുക്കിയ ലിയോ തദ്ദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്ന രേഷ്മ രാജന് (ലിച്ചി), കനിഹ എന്നിവരാണ് നായികമാർ. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിക്കുന്ന ചിത്രം തീർത്തും ഗ്രാമീണ പശ്ചാത്തലതിതലുള്ളതാണ്.
ജോജു ജോർജ്, ഹരീഷ് കണാരൻ , ദിലീഷ് പോത്തൻ, ഇന്നസെന്റ്, ശാന്തികൃഷ്ണ, കനിഹ, നിഷാ സാരംഗ്, ഇവാ പവിത്രൻ, നിയാസ് ബെക്കർ, കലാഭവൻ ജോഷി, വിശാഖ് എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
https://youtu.be/FpCYtiTGj5E
സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ച കുടുംബ ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തുന്നത് അന്നാ രേഷ്മ രാജൻ ആണ്. ഹരിനാരായണൻ, ജോഫി തരകൻ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു . വിനീത് ശ്രീനിവാസൻ, ജാസിഗിഫ്റ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.