കൊച്ചി : വസ്തു തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ വ്യവസായിയെ വിളിച്ച് വരുത്തി മര്‍ദിച്ചവശനാക്കി നഗ്ന വീഡിയോ പകര്‍ത്തിയതായി പരാതി. നെടുമ്പാശേരി തുരുത്ത് സ്വദേശിയായ വ്യവസായി എല്‍ദോ പാറക്കലിനെയാണ് ഇന്നലെ രാത്രി 5 പേരടങ്ങുന്ന സംഘം മര്‍ദിച്ചത്.
വസ്തു സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കാനെന്ന പേരിലാണ് വ്യവസായിയായ എല്‍ദോ പാറക്കലിനെ അക്രമികളടങ്ങുന്ന സംഘം കരിയാട് കവലയിലേക്ക് വിളിച്ച് വരുത്തിയത്, തുടര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇവര്‍ എല്‍ദോയെ അക്രമിക്കുകയായിരുന്നെന്നാണ് പരാതി. അക്രമിച്ച് അവശനാക്കിയശേഷമാണ് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് എല്‍ദോ പറഞ്ഞു.ആക്രമണത്തില്‍ കൈക്കും കഴുത്തിനുമാണ് പരുക്കേററത്.
ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി പരാതി നല്‍കിയതോടെ അര്‍ദ്ധ രാത്രിയോടെ എല്‍ദോ യുടെ വീടിന് നേരെയും അക്രമണമുണ്ടായി.കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ത്തു.
നെടുമ്പാശേരി പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടാലറിയുന്ന അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല നിസാര കേസുകള്‍ ചുമത്തി കുറ്റക്കാരെ പോലീസ് രക്ഷപെടുത്താന്‍ ശ്രമിക്കുകയാണെന്ന ആക്ഷേപവുമുണ്ട്.