ഡല്‍ഹി: ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ 29 വയസുള്ള ചൈനീസ് യുവാവ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചു. ചൈനയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ 15 അംഗ സംഘത്തിലുള്‍പ്പെട്ട ജിന്‍ സിയാനോ എന്ന യുവാവാണ് മരിച്ചത്.
ഡല്‍ഹിയിലെ രജോക്രി റോഡിലെ ഹോട്ടലിലായിരുന്നു സംഘം താമസിച്ചിരുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ ജിന്നിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ജിന്ന്് ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചിരുന്നതായി അറിയിച്ചു.
പോലീസ് അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. മരണത്തെക്കുറിച്ച് ചൈനീസ് എംബസിയെ അറിയിച്ചെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പോലീസ് അറിയിച്ചു.
ജിന്ന് സുഖമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സുഹൃത്താണ് സമീപത്തെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജിന്ന് ആശുപത്രിയില്‍ എത്തും മുന്നേ മരിച്ചിരുന്നുവെന്നാണ് ആശുപത്രിയധികൃതരുടെ വിശദീകരണം.