കുവൈറ്റ് സിറ്റി : വിസ പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം വരുന്നു. പുതിയ സംവിധാനം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് മാന്‍പവര്‍ അതോറിറ്റിയിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ ഹസ്സന് അല്‍ ഖാദര്‍ അറിയിച്ചു. രാജ്യത്തെ 30 ലക്ഷത്തോളം വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്തുകൊണ്ട്് ഓഫീസുകളില്‍ പോകാതെ വിസ പുതുക്കാവുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. സമയം ലാഭിക്കുന്നതിനും ജീവനക്കാരുടെ തൊഴില്‍ഭാരം കുറയ്ക്കുന്നതിനും പ്രയോജനപ്പെടുന്നതാകും പുതിയ സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു.