ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബജറ്റ് ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്ത്. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ നടന് മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.
മഞ്ചു വാര്യര്‍, ബോളിവുഡ് നടന് വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.