ന്യൂഡല്‍ഹി: വിവാദ വ്യവസായി മെഹുല്‍ ചോക്സിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്റര്‍പോള്‍ മെഹുല്‍ ചോക്സിക്കെതിരെ നോട്ടീസ് ഇറക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ രാജ്യം വിടുന്നത്. ജനുവരിയില്‍ ഇന്ത്യ വിട്ട മെഹുല്‍ ചോക്സി ഇപ്പോള്‍ ആന്റിഗ്വയിലാണ് ഉള്ളത്.
വജ്രവ്യാപാരിയും മെഹുല്‍ ചോക്സിയുടെ മരുമകനുമായ നീരവ് മോഡിയാണ് കേസിലെ ഒന്നാം പ്രതി. 13,500 കോടി രൂപയുടെ തട്ടിപ്പ് ഇരുവരും ചേര്‍ന്ന് നടത്തിയെന്നാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് നീരവിന്റെ സഹോദരി പൂര്‍വി മോഡി, സഹോദരന് നിശ്ചല്‍ മോഡി എന്നിവര്‍ക്കെതിരെയും ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.