കണ്ണൂർ: തെരഞ്ഞെടുപ്പ് കേസ് അന്വേഷിച്ച വളപട്ടണം എസ്ഐയെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും പ്രസംഗിച്ചെന്നാരോപിച്ച് കെഎം ഷാജി എംഎൽഎയ്ക്കെതിരെ കേസെടുത്തു. കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്.
ശനിയാഴ്ച കണ്ണൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ്. കേസ് അന്വേഷിച്ച എസ്ഐ ശ്രീജിത്ത് കൊടേരി സിപിഎം കൂലിക്കാരനാണെന്നും മറുപടി പറയേണ്ടിവരുമെന്നുമായിരുന്നു ഷാജിയുടെ പ്രസംഗം. പ്രസംഗം നടത്തി അഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. പ്രസംഗം ശ്രദ്ധയിൽപ്പെടാൻ വൈകിയത് കൊണ്ടാണ് കേസെടുക്കാനും വൈകിയത് എന്നാണ് പോലീസ് ഭാഷ്യം.
എന്നാൽ കേസെടുത്തത് ആസൂത്രിത നീക്കമാണെന്നും താൻ എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കെഎം ഷാജി പ്രതികരിച്ചു.