ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ സെമി കാണാതെ ഇന്ത്യ പുറത്ത്. ക്വാർട്ടറിൽ കരുത്തരായ നെതർലൻഡ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. 12 ആം മിനുറ്റിൽ ആകാശ് ദീപ് സിംഗിലുടെ ഇന്ത്യ മുന്നിലെത്തി.
15 ആം മിനുറ്റിൽ തിയറി ബ്രിങ്ക്മാൻ നെതർലൻഡ്സിനെ ഒപ്പമെത്തിച്ചു. 50 ആം മിനുറ്റിൽ മിങ്ക് വാൻഡർ വീർഡനാണ് വിജയഗോൾ നേടിയത്. ലോകകപ്പ് സെമിയിലെത്താനുള്ള 43 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ അവസാനിച്ചു.
ശനിയാഴ്ച നടക്കുന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് നെതർലൻഡ്സിന്‍റെ എതിരാളികൾ.















