ഗ്വാങ്ഷൂ: ലോക ബാഡ്മിന്‍റൺ ടൂർ ഫൈനൽസിൽ ഇന്ത്യയുടെ പി വി സിന്ധുവും സമീർ വർമ്മയും സെമിയിൽ. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ അമേരിക്കൻ താരം ബെയ്‍വൻ ഷാങനെയാണ് സിന്ധു കീഴടക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടിയ സിന്ധു ഗ്രൂപ്പ് ജേതാവായാണ് സെമി ബർത്ത് ഉറപ്പിച്ചത്. സ്കോർ 21-9, 21-15.
നിര്‍ണായകമത്സരത്തില്‍ തായ്ലൻഡിന്റെ കെന്റാപോണ്‍ വാങ്ചറോയനെ കീഴടക്കിയാണ് സമീർ വർമ്മ സെമിയിലെത്തിയത്. സ്കോർ 21-9, 21-18. പുരുഷ വിഭാഗത്തില്‍ ആദ്യ കളിയില്‍ തോറ്റ സമീര്‍ തുടര്‍ന്ന് രണ്ട് കളികളിലും ജയിച്ചാണ് സെമി ബെർത്ത് ഉറപ്പിച്ചത്.
തായ്ലൻഡിന്റെ രചാനോക് ഇന്റാനോണാണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. ചൈനയുടെ ഷി യുകിയാണ് സമീറിന്റെ എതിരാളി.















