തിരുവനന്തപരം: ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി .കെ.പത്മനാഭന് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരം ആറാം ദിനത്തിലെത്തി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനടക്കമുളള ഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാലസമരം നടത്തുന്നത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് നടത്തിവന്ന നിരാഹാര സമരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ പത്മനാഭന് ഏറ്റെടുക്കുകയായിരുന്നു. കര്‍മ്മസമിതി പ്രവര്‍ത്തകരും യുവമോര്‍ച്ചയടക്കമുള്ള പ്രവര്‍ത്തകരും സമരത്തിന് പിന്തുണ അര്‍പ്പിക്കാനെത്തും.