പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നഷ്ടമായി. 123 റണ്‍സ് നേടിയെ കോഹ്‌ലിയെ പാറ്റ് ക്യുമിന്‍സാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ മുഹമ്മദ് ഷമിയെ നഥാന്‍ ലിയോണും മടക്കിയതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴിന് 252 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
51 റണ്‍സെടുത്ത അജിങ്ക്യ രഹാനയുടേയും 20 റണ്‍സെടുത്ത ഹനുമാന്‍ വിഹാരിയുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 14 റണ്‍സുമായി റിഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ ഇഷാന്ത് ശര്‍മ്മയുമാണ് ക്രീസില്‍. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെക്കാള്‍ 74 റണ്‍സ് പിറകിലാണ് ഇന്ത്യ ഇപ്പോള്‍. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും നഥാന്‍ ലിയോണും രണ്ട് വിക്കറ്റുകള്‍ വീതം നേടി.
257 പന്തിലാണ് 13 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെ 123 റണ്‍സ് കോലി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരെ അവരുടെ രാജ്യത്ത് ആറ് സെഞ്ചുറികള്‍ നേടിയെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി നില്‍ക്കുമ്പോഴാണ് കോഹ്‌ലി പുറത്താകുന്നത്.















