കങ്കണ റാവത്ത് ഝാന്‍സി റാണിയായി പകര്‍ന്നാട്ടം നടത്തുന്ന മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സിയുടെ ട്രയിലര്‍ പുറത്തിറങ്ങി. നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ വെള്ളക്കാരോട് പടപൊരുതി വീരമൃത്യു വരിച്ച ഭാരതത്തിന്റെ വീരപുത്രിയെ അഭ്രപാളിയില്‍ പുനരാവിഷ്കരിക്കുന്ന ചിത്രം.
മൂന്ന് മിനിറ്റ് 19 സെക്കന്റുള്ള ട്രയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്ക് സിനിമകളിലൂടെ പ്രശസ്തനായ കൃഷും കങ്കണയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുബലിയടക്കമുളള നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ വി. വിജയേന്ദ്ര പ്രസാദിന്റെയാണ് കഥ.
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സീ സ്റ്റുഡിയോസും കമാല്‍ ജയിനും ചേര്‍ന്നാണ്. ശങ്കര്എസാന്ലോയി കൂട്ടുകെട്ടിന്റേതാണ് സംഗീതം. ചിത്രം ജനുവരി 25 ന് തിയേറ്ററുകളില്‍ എത്തും.