പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരയ്ക്കാർ -അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ ആരാധകരുമായി പങ്കു വയ്ച്ചു.
പടച്ചട്ടയണിഞ്ഞ് ദൂരദർശിനി വഴി നോക്കുന്ന ലാൽ നോക്കുന്നതാണ് പോസ്റ്റർ.ഡിസംബർ 16 ന് ആരംഭിച്ച ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്.
തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.സാബു സിറിൽ കലാസംവിധാനം നിർവഹിക്കും.ഫാസിൽ,മധു,മഞ്ജു വാര്യർ,കല്യാണി പ്രിയദർശൻ,കീർത്തി സുരേഷ് എന്നിവർക്ക് പുറമേ വിദേശ താരങ്ങളും ചിത്രത്തിൽ അണി നിരക്കും.