തിരുവനന്തപുരം: ശബരിമല പിണറായി വിജയന്റെ വാട്ടർലൂ ആകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ആചാര സംരക്ഷണത്തിനായി അയ്യപ്പ ജ്യോതി കൊളുത്തി അണിനിരന്ന ഭക്തജന ലക്ഷങ്ങൾ വിശ്വാസത്തിന്റെ ശക്തിയാണ് വിളിച്ചോതിയത്. കേരളം അയ്യപ്പ മന്ത്രത്താൽ മുഖരിതമായ ദിനമായിരുന്നു അത്. മതമോ , രാഷ്ട്രീയമോ നോക്കാതെ പതിനായിരങ്ങൾ ഭക്തർക്ക് പിന്തുണ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ആചാര ലംഘനം നടത്താൻ സർക്കാർ പിന്തുണയോടെ ഇടത് തീവ്രവാദ ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള ജനാധിപത്യപരമായ ഈ പ്രതിഷേധം പുതുചരിത്രം രചിച്ചു.
ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയല്ല വിശ്വാസികൾ ജ്യോതി തെളിച്ചത്. ആരുടെയും ജോലി കളയുമെന്ന് ഭീഷണിയും ഉയർന്നില്ല. സർക്കാർ സംവിധാനങ്ങളുടെ പിന്തുണയില്ലെന്ന് മാത്രമല്ല എതിർപ്പുയരുകയും ചെയ്തു. അയ്യപ്പ വിശ്വാസികൾക്കെതിരെ സിപിഎം പ്രവർത്തകരുടെ ആക്രമണം പോലും ഉണ്ടായി. അമ്മമാരെ പോലും വെറുതെ വിട്ടില്ല.
ഇതെല്ലാമുണ്ടായിട്ടും കേരളത്തിലെ വിശ്വാസ സമൂഹം അവരുടെ ആചാരാനുഷ്ഠാനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുമെന്നാണ് അയ്യപ്പ ജ്യോതിയിലൂടെ പ്രഖ്യാപിച്ചത്. കേരളത്തിലെ ഒരു അയ്യപ്പ വിശ്വാസിക്കും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ ഭംഗം വരുത്താൻ താത്പര്യമില്ലെന്ന് ഇനി മനസ്സിലാക്കാത്തതായി സർക്കാരും സിപിഎമ്മും മുഖ്യമന്ത്രിയും മാത്രമേ ഉള്ളൂ.
അത് മനസ്സിലാക്കുന്നതാണ് മുഖ്യമന്ത്രിക്കും പാർട്ടിക്കും നല്ലത്. ഇല്ലെങ്കിൽ ശബരിമല പിണറായി വിജയന്റെ വാട്ടർലൂ ആകും . സംശയമില്ലെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ആചാര സംരക്ഷണത്തിനായി അയ്യപ്പ ജ്യോതി കൊളുത്തി അണിനിരന്ന ഭക്തജന ലക്ഷങ്ങൾ വിശ്വാസത്തിന്റെ ശക്തിയാണ് വിളിച്ചോതിയത്. കേരളം…
Posted by PS Sreedharan Pillai on Thursday, December 27, 2018