തിരുവനന്തപുരം: ജനുവരി 1ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
ആ സമയത്ത് ഡ്യൂട്ടിയിലില്ലാത്ത ഡോക്ടര്‍മാരും നഴ്സുമാരുമടക്കം പങ്കെടുക്കണം. എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
വനിതാ മതിലിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കുലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.