ചെന്നൈ: രജനികാന്ത് മാസ് ലുക്കിലെത്തുന്ന പേട്ടയുടെ ട്രയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ രജനി രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് യുവ സംവിധായകനായ കാര്‍ത്തിക് സുബ്ബരാജാണ്. മികച്ച ആക്ഷന്‍ രംഗങ്ങളും പ്രണയവുമെല്ലാം ഉള്‍ക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന ട്രയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സിമ്രനും തൃഷയുമാണ് നായികമാര്‍. ഒരു ഇടവേളയ്ക്ക് ശേഷം തമിഴില്‍ സിമ്രന് വീണ്ടും നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ എന്നിവരാണ് മറ്റു താരങ്ങള്‍.
രജനിയുടെ ജന്മദിനത്തോടനുബന്ധിച്ച് പേട്ടയുടെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൊങ്കലിന് ചിത്രം തിയേറ്ററുകളില്‍ എത്തും.