ശബരിമല : ശബരിമല സന്ദർശനത്തിനായി യുവതി മരക്കൂട്ടത്തെത്തി. 47 വയസ്സുകാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് ശബരിമലയിൽ എത്തിയത്.
ഭക്തർക്ക് സംശയം തോന്നാതിരിക്കാൻ ഒപ്പമുണ്ടായിരുന്നവർ ഇരുമുടിക്കെട്ട് കരുതിയിരുന്നു.എന്നാൽ സംശയം തോന്നിയ ജനം ടിവി സംഘം ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ഒപ്പമുണ്ടായിരുന്നവർ ഇരുമുടി ഉപേക്ഷിച്ച് പിൻവാങ്ങി.ഇവർ പൊലീസുകാരാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ ബിന്ദു,കനകദുർഗ്ഗ എന്നിവർ ആചാര ലംഘനം നടത്തിയതിനെ തുടർന്ന് ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്തിയിരുന്നു.ആചാര ലംഘനത്തിനു കൂട്ടുനിന്ന സർക്കാർ നീക്കത്തിനെതിരെ ഇന്ന് സംസ്ഥാനത്തുട നീളം ഹർത്താൽ ആചരിക്കുകയാണ്.