ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം മിഖായേല്‍ ജനുവരി 18 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ടീസറിനും ട്രയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്രൈം ത്രില്ലറായ ചിത്രത്തില്‍ നിവിന്‍ പോളിയെക്കൂടാതെ ഉണ്ണി മുകുന്ദന്, മഞ്ജിമ മോഹന്‍ എന്നിവരും വേഷമിടുന്നുണ്ട്.
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. സംഗീത സംവിധാനം ഗോപീ സുന്ദര്‍. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കരാണ്.