ശബരിമല: സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്തുള്ള ആല്മരത്തിന് തീപിടിച്ചു. ഇന്ന് രാവിലെ 11.30ഓടെയായിരുന്നു സംഭവം. ആഴിയില്‍ നിന്നും ആലിലേക്ക് തീ പടരുകയായിരുന്നു. തീപിടുത്തമുണ്ടായ ഉടനെ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീപിടിച്ച സമയത്ത് തീര്‍ത്ഥാടകരെ വലിയ നടപ്പന്തലില്‍ തടഞ്ഞു. തീ കെടുത്തിയ ശേഷം തീര്‍ത്ഥാടകരെ വീണ്ടും കയറ്റി വിട്ടുതുടങ്ങി.