തലൈവറുടെ മാസ് എന്‍ട്രി വീണ്ടും: പഞ്ച് ഡയലോഗുകളുമായി തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി പേട്ട എത്തി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തലൈവറുടെ മാസ് എന്‍ട്രി വീണ്ടും: പഞ്ച് ഡയലോഗുകളുമായി തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി പേട്ട എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2019, 07:04 pm IST
Facebook
Twitter
WhatsAppTelegram

കട്ട രജനി ഫാനായ കാര്‍ത്തിക് സുബ്ബാജ് ഒരുക്കിയ പേട്ട ഫാന്‍സിന്റെ പ്രതീക്ഷ തെറ്റിച്ചില്ല. തലൈവരുടെ കൊലമാസ് ഡയലോഗുകളും ഈസി ലുക്കും ഇത്തവണയും ഹിറ്റ്. ‘ഇന്ത ആട്ടം പോതുമാ… കണ്ണ്’ എന്ന അണ്ണന്റെ പഞ്ച് ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം ഒരു ആക്ഷന്‍ കോമഡി ബ്ലന്‍ഡ് ആണെന്ന് വേണമെങ്കില്‍ പറയാം.

ഊട്ടിയിലെ ഒരു കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോസ്റ്റല്‍ വാര്‍ഡനായ താരം റാഗിങ്ങിനിരയായ യുവാവിന്റെ രക്ഷകനായി മാസ് എന്‍ട്രി നടത്തുന്നു. സ്വതസിദ്ധമായ ശൈലിയാല്‍ ഇത്തവണയും അണ്ണന്‍ തകര്‍ത്തു. രജനിയുടെ ഇടപെടലില്‍ കോളേജില്‍ അച്ചടക്കം പുനസ്ഥാപിക്കുന്നതിലൂടെ ചിത്രം പുരോഗമിക്കുന്നു.

രജനിയുടെ താര പ്രഭാവത്തോടൊപ്പം നവാസുദ്ദീന്‍ സിദ്ധിഖിയുടേയും വിജയ്‌സേതുപതിയുടേയും അല്പം നെഗറ്റീവ് ടച്ചുള്ള കോമ്പിനേഷന്‍ സീനുകളും കൂടിയായപ്പോള്‍ ചിത്രത്തിന് വേണ്ട രസക്കൂട്ടുകള്‍ തികഞ്ഞു.

ചിത്രത്തിലെ നായികാ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച സിമ്രാനും ത്രിഷയ്‌ക്കും നാമമാത്രമായ പങ്കേ ചിത്രത്തില്‍ ലഭിച്ചിട്ടുള്ളൂ.

ചിത്രത്തില്‍ സംഗീതസംവിധാനം ഒരുക്കിയ അനിരുദ്ധ് രവിചന്ദ്രന്റെ കഴിവ് പരാമര്‍ശിക്കാതെ വയ്യ. രജനി ചിത്രത്തിന് വേണ്ട സംഗീത ചേരുവകള്‍ ഒരുക്കുന്നതില്‍ അനുരുദ്ധ് വിജയം കണ്ടു.

ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് ഡെറാഡൂണിലാണ്. താഴ്‌വരയുടെ ഭംഗി മുഴുവന്‍ ചിത്രത്തില്‍ ഒപ്പിയെടുത്തിട്ടുണ്ടെന്നു തന്നെ പറയാം.

പതിവ് രജനി ചിത്രങ്ങള്‍ പോലെത്തന്നെ ഇത്തവണയും രാവിലെ നാലു മണിക്ക് ചിത്രത്തിന്റെ ഷോ ആരംഭിച്ചു. ജനുവരിയിലെ പുലര്‍ക്കാല തണുപ്പിനെപ്പോലും വകവയ്‌ക്കാതെ അതിരാവിലെ തന്നെ ഫാന്‍സ് ഷോ നടന്നു.

24 വര്‍ങ്ങള്‍ക്ക് മുന്‍പ് ഒരു പൊങ്കല്‍ ദിവസമായിരുന്നു ബാഷയെന്ന മെഗാഹിറ്റ് ചിത്രം പുറത്തിറങ്ങിയത്. ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന ബാഷപോലെത്തന്നെ ചരിത്രത്തില്‍ ഇടം നേടുന്ന പൊങ്കല്‍ ചിത്രം തന്നെയാകും പേട്ടയെന്ന കാര്യത്തില്‍ സംശയം വേണ്ട.

അതേസമയം, തല അജിത്തിന്റെ പൊങ്കല്‍ ചിത്രം വിശ്വാസവും ഇന്ന് റിലീസ് ചെയ്തു. ചിത്രത്തെക്കുറിച്ച് മോശമല്ലാത്ത റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

Share2025
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies