തൃശൂർ : ഭാഷ മോശമായതിനാലാണ് വിവാദമായ ഫെസ്യ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്നും,എന്നാൽ മാപ്പ് പറയാൻ താൻ തയ്യാറല്ലെന്നും സംവിധായകൻ പ്രിയാനന്ദനൻ.
നിലപാടിൽ മാറ്റമില്ലെന്നും പ്രിയനന്ദനൻ പറഞ്ഞു. അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ചായിരുന്നു പ്രിയനന്ദനന്റെ പോസ്റ്റ്.ലൈംഗീക ചുവയോടെയുള്ള അധിക്ഷേപത്തിനെതിരെ നവമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മാത്രമല്ല പ്രിയനന്ദനനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
ഇത് ആദ്യമായല്ല ഇടത് അനുകൂല പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്നവർ ശബരിമലയെയും ആചാരങ്ങളെയും അധിക്ഷേപിക്കുന്നത്.