മസ്ക്കറ്റ് ആദ്ധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ ദാർസേറ്റിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മകരവിളക്കു മഹോത്സവം സംഘടിപ്പിക്കും.തുടർച്ചയായ ഇരുപത്തഞ്ചാം വർഷമാണ് മസ്ക്കറ്റ് ആദ്ധ്യാത്മിക സമിതി മകരവിളക്കു മഹോത്സവം സംഘടിപ്പിക്കുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ദീപപ്രോജ്വലനെത്തോടെ ആരംഭിക്കുന്ന ഉത്സവ ചടങ്ങുകൾക്ക് പ്രമുഖ ബ്രഹ്മജ്ഞർ നേതൃത്വം നൽകും. സർവ്വശ്രീ ശ്രീകാന്തിന്റെ നേതൃത്വത്തിൽ ശ്രീ വിശ്വ രൂപ ഭജന സമിതി ഭക്തി ഗാനസന്ധ്യ അവതരിപ്പിക്കും.അയ്യായിരത്തിലേറെ ഭക്തർക്ക് സുഗമമായ ദർശനത്തിനും അപ്പം അരവണ പ്രസാദ വിതരണത്തിനുമുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മസ്ക്കറ്റ് ആദ്ധ്യാത്മിക സമിതി അറിയിച്ചു.