മുംബൈ: കുടുംബ കോടതിയില്‍ വാട്സാപ്പ് വീഡിയോ സന്ദേശത്തിലൂടെ വിവാഹമോചനം നേടി ദമ്പതിമാര്‍. അമേരിക്കയില്‍ എഞ്ചിനീയര്‍മാരായ ദമ്പതികളുടെ വിവാഹമോചനമാണ് നാഗ്പൂര്‍ കുടുംബകോടതിയില്‍ ഈ വിധം നടന്നത്. 2013ലായിരുന്നു ഇവരുടെ വിവാഹം. പിന്നീട് അകല്‍ച്ചയിലായതോടെ ഭര്‍ത്താവ് വിവാഹമോചനത്തിന് കേസ് നല്കി. ഇരുവരും വിദേശത്തായതിനാല്‍ കോടതിക്ക് വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സിലിംഗ് നടത്താനായില്ല. തുടര്‍ന്ന് കോടതിക്ക് പുറത്ത് കേസ് തീര്‍പ്പാക്കാന്‍ ശ്രമം ആരംഭിച്ചു.
യുവതിയുമായി വീഡിയോ കോള്‍ വഴിയാണ് ചര്‍ച്ചകള്‍ നടത്തിയത്. പിന്നീട് 10 ലക്ഷം രൂപ ജീവനാംശമായി നല്കാന് യുവാവ് സമ്മതിച്ചു. ഒടുവില്‍ ഉഭയകക്ഷിസമ്മത പ്രകാരം വേര്‍പിരിയുകയാണെന്ന് അപേക്ഷയാക്കി മാറ്റി കോടതി വിവാഹമോചനക്കേസ് തീര്‍പ്പാക്കി. ഇതിന്റെ ഭാഗമായിട്ടാണ് യുവതിക്ക് വിവാഹ മോചനത്തിന് സമ്മതമാണെന്ന കാര്യം വീഡിയോ സന്ദേശത്തിലൂടെ കോടതി നേരിട്ട് ഉറപ്പ് വരുത്തിയത്.