ദീപ പ്രൊജ്വലനെത്തോടെയാണ് മകരവിളക്കു മഹോത്സവത്തിന് ദാർസേത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തുടക്കമായത്. തുടർന്ന് അഷ്ടാഭിഷേകം, സഹസ്രനാമാർച്ചന, സവ്വൈശ്വര്യപൂജ, എന്നിവ നടന്നു. മസ്കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ ചെണ്ടമേളം,സർവ്വശ്രീ ശ്രീകാന്തിന്റെ നേതൃത്വത്തിൽ ശ്രീ വിശ്വ രൂപ ഭജന സംഘത്തിന്റെ ഭജനയും അരങ്ങേറി.തുടർന്ന് ഹരിവരാസനം പാടി നടയടച്ച് ചടങ്ങുകൾക്ക് അവസാനം കുറിച്ചു. അയ്യായിരത്തിലധികം ഭക്തരാണ് അഞ്ചുമണിക്കൂറിലധികം നീണ്ട മഹോത്സവത്തിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാവർക്കും അരവണയും, മഹാപ്രസാദവും നൽകി.മസ്കറ്റ് അദ്ധ്യാത്മിക സമിതി തുടർച്ചയായ ഇരുപത്തിയാഞ്ചാം വർഷമാണ് മകരവിളക്കു മഹോത്സവം സംഘടിപ്പിക്കുന്നത്
—
Shins Sebastian