മരങ്ങൾക്ക് രാഖി കെട്ടി സംരക്ഷിച്ച ലേഡി ടാർസൻ - പദ്മശ്രീ സ്പെഷ്യൽ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മരങ്ങൾക്ക് രാഖി കെട്ടി സംരക്ഷിച്ച ലേഡി ടാർസൻ – പദ്മശ്രീ സ്പെഷ്യൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2019, 06:26 pm IST
FacebookTwitterWhatsAppTelegram

വിവാഹിതയായി മുതുർഖം ഗ്രാമത്തിലെത്തിയതു മുതൽ മരങ്ങളുടെ സംരക്ഷകയാണ് ജമുന ടുഡു. ഭാരത സർക്കാർ പദ്മശ്രീ നൽകി ആദരിച്ച ജമുന കാടിനെ ആരാധിക്കുന്ന, മരങ്ങളെ ദൈവത്തെപ്പോലെ കരുതുന്ന ഭാരതീയ സംസ്കാരത്തിന്റെ പൈതൃകം പേറുന്നവളാണ്. 1998 ൽ വിവാഹിതയായി ഗ്രാമത്തിലേക്കെത്തിയ അവൾ കണ്ടത് മരങ്ങളെ വേട്ടയാടുന്നവരെ മാത്രം. വീട്ടു ചെലവുകൾക്ക് വേണ്ടിയും അനാവശ്യമായും മരം വെട്ട് നടത്തുന്ന ഗ്രാമത്തിലെ പുരുഷന്മാരെ മെരുക്കാൻ തന്നെ അവൾ തീരുമാനിച്ചു.

എന്നാൽ അതത്ര എളുപ്പമായിരുന്നില്ല.മരം വെട്ടാൻ ഒരു വലിയ മാഫിയ തന്നെ അവിടെ പ്രവർത്തിച്ചിരുന്നു. എന്നാൽ തോറ്റു പിന്മാറാൻ ജമുന ഒരുക്കമായിരുന്നില്ല.മരങ്ങളെ അവൾ വിശ്വാസവുമായി ബന്ധിപ്പിച്ചു. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും എതിരാണ് വനനശീകരണമെന്ന് അവർ ഗ്രാമവാസികളെ ബോധവത്കരിച്ചു. ആദ്യം അഞ്ച് സ്ത്രീകളെ ഉൾപ്പെടുത്തി ഒരു വൃക്ഷ സംരക്ഷണ സേന രൂപീകരിച്ചു. പിന്നെ അത് ഇരുപത്തഞ്ചായി. അമ്പും വില്ലുമായി സ്ത്രീകൾ കാവലിരുന്നു.

ജമുന കാര്യമായിട്ടു തന്നെയാണെന്ന് ഗ്രാമീണർക്ക് മനസ്സിലായി. ഗ്രാമത്തിലെ പുരുഷന്മാർ വന നശീകരണത്തിൽ നിന്ന് പിന്മാറി. മാഫിയകളെ തടയാൻ വേണ്ടി ജമുന മറ്റൊരു കാര്യം കൂടി ചെയ്തു . രക്ഷാബന്ധൻ ദിനത്തിൽ എല്ലാ മരങ്ങൾക്കും രാഖി ബന്ധിച്ചു. ഗ്രാമീണരും അവൾക്കൊപ്പം ചേർന്നു. രാഖി ബന്ധിച്ച് സംരക്ഷിക്കാൻ തന്നെയായിരുന്നു തീരുമാനം. മാഫിയ വെറുതെ ഇരുന്നില്ല ജമുനയ്‌ക്കെതിരെ ആക്രമണം നടന്നു. തടയാൻ ശ്രമിച്ച ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.

എന്നാൽ ഇതൊന്നും ജമുനയുടെ വൃക്ഷ സംരക്ഷണമെന്ന ലക്ഷ്യത്തെ തകർക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ജമുന ടുഡുവിനൊപ്പമുള്ളത് മുന്നൂറോളം സംഘങ്ങളാണ് .ഓരോ സംഘത്തിലും 30 പേർ വീതമുണ്ട്. എല്ലാവരും വൃക്ഷസംരക്ഷണം പ്രതിജ്ഞ ചെയ്തവർ. അത് കൃത്യമായി പാലിക്കുന്നവർ. അൻപത് ഹെക്ടർ കാട് അവർ സംരക്ഷിച്ചു കാത്തുപോരുന്നു.

ഗ്രാമത്തിൽ ഒരു പെൺകുട്ടി ജനിച്ചാൽ അവിടെ പതിനെട്ട് വൃക്ഷത്തൈ നടണമെന്നാണ് ജമുനയുടെ തീരുമാനം. ഒരു പെൺകുട്ടി വിവാഹിതയായാൽ പത്തെണ്ണം നടണം. പത്തു മക്കൾക്ക് തുല്യമാണ് ഒരു മരമെന്ന ആപ്തവാക്യം അറിയുക മാത്രമല്ല അറിയിക്കുകയും നടപ്പിലാക്കുകയും ചെയ്യുകയാണ് ജമുന ടുഡു.

Share5286TweetSendShare

More News from this section

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies