കുവൈറ്റ് സിറ്റി : മാതൃസമിതി അബ്ബാസിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വുമണ്‍ സെമിനാര്‍ സംഘടിപ്പിച്ചു. അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാറില്‍ കൗമാരക്കാരിലെ പഠനസമ്മര്‍ദ്ദവും അതില്‍ അമ്മമാരുടെ പങ്കും എന്ന വിഷയത്തില്‍ പബ്ലിക് അതോറിറ്റി ഫോര്‍ അപ്പ്ലൈഡ് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങിലെ നഴ്സിംഗ് ഫാക്കല്‍റ്റി ഡോ. മഞ്ജുഷ രാജേഷും ,കുട്ടികളുടെ പൊതുവായ ആരോഗ്യപ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ സബ ഹോസ്പിറ്റല്‍ സീനിയര്‍ പീഡിയാട്രീഷ്യന്‍ ഡോ. സുജേഷ് ചന്ദ്രനും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. വളരെ ഉപകാര പ്രദമായ സെമിനാറില്‍ നിരവധി അമ്മമാര്‍ ആണ് പങ്കെടുത്തത്.