തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ യോഗം തിരുവനന്തപുരത്തെ ബോര്‍ഡ് ആസ്ഥാനത്ത് ഇന്ന് ചേരും. ശബരിമലയില്‍ ആചാരലംഘനം നടന്നതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ വിഷയത്തില്‍ തന്ത്രി കണ്ഠരര് രാജീവര് വിശദീകരണം നല്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
യുവതീ പ്രവേശനത്തിലൂടെ ആചാരലംഘനം നടന്നതിനു പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ വിഷയത്തില്‍ തന്ത്രി കണ്ഠരര് രാജീവര് വിശദീകരണം നല്‍കിയിരുന്നു. ശബരിമല താന്ത്രിക വിധി പ്രകാരമാണ് ശുദ്ധിക്രിയകള്‍ നടത്തിയതെന്ന് തന്ത്രി വിശദീകരണ കുറുപ്പില്‍ സൂചിപ്പിച്ചിരുന്നു.ബിന്ദു, കനക ദുര്‍ഗ്ഗ എന്നിവര്‍ ശബരിമലയില്‍ എത്തി ആചാരലംഘനം നടത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവര് നടയടച്ച് ശുദ്ധി ക്രിയ നടത്തിയത്.
അതേസമയം, ശുദ്ധിക്രിയ നടത്തിയ തന്ത്രിക്കെതിരെ സിവില്‍ ക്രിമിനല്‍ നടപടികള്‍ ആവശ്യപ്പെട്ട് ബിന്ദുവും കനക ദുര്‍ഗ്ഗയും സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ കോടതി ഈ ആവശ്യം തള്ളിയിരുന്നു.