സാംസംഗ് ഗാലക്സി എം20,എം10 എന്നീ പതിപ്പുകള്‍ ആമസോണിലൂടെയും സാംസഗിന്റെ ഇ-ഷോപ്പിലൂടെയും ഇന്ന് മുതല്‍ സ്വന്തമാക്കാം. പുതുതലമുറ ഉന്നം വെച്ചുളള ഈ രണ്ടു പതിപ്പുകളും ഓണ്‍ലൈനിലൂടെ മാത്രമേ വില്പനയുള്ളൂ. ഇന്ന് ഉച്ചയോട് കൂടി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കും.
സാംസംഗ് ഗാലക്സി എം10 യുടെ അടിസ്ഥാന മോഡലിന് 7,990 രൂപയാണ് വിലവരുന്നത്. ഇതില്‍ 2 ജിബി റാമും 16 ജിബി സ്റ്റോറേജും ലഭ്യമാകും. ഇതിന്റെ ടോപ്പ് മോഡലിന് 8,990 രൂപയാണ് വില. ഇതില്‍ 3 ജിബി റാമും 32 ജിബി സ്റ്റോറേജും ലഭ്യമാകും.
സാംസംഗ് ഗാലക്സി എം20 യുടെ അടിസ്ഥാന മോഡലിന് 10,990 രൂപയാണ് വിലവരുന്നത്. ഇതില്‍ 3 ജിബി റാമും 32 ജിബി സ്റ്റോറേജും ലഭ്യമാകും. ഇതിന്റെ ടോപ്പ് മോഡലിന് 12,990 രൂപയാണ് വില. ഇതില്‍ 4 ജിബി റാമും 64 ജിബി സ്റ്റോറേജും ലഭ്യമാകും.
ഗാലക്സി എം20 ന് 6.13 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. 13 എംപി, 5 എംപി കോംബിനേഷന്‍ ക്യാമറകളുമുണ്ട്. 8 എംബിയാണ് മുന്‍ക്യാമറ. എക്സിനോസ് 7885 പ്രോസസ്സറാണ് ഫോണിന്റെ കരുത്ത്.
സാംസംഗ് ഗാലക്സി എം10 ന് 6.5 ഇഞ്ചാണ് സ്ക്രീന്‍. എക്സിനോസ് 7870 പ്രോസസ്സറാണ് ഫോണിന്റെ കരുത്ത്്.
ഫോണുകളുടെ കന്നി വില്പനയുടെ ഭാഗമായി ആമസോണ്‍ ഫോണുകള്‍ക്ക് ഡാമേജ് പ്രൊട്ടക്ഷന്‍ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. എം10 ന് 699 രൂപയും എം20 ന് 1,199 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ 6 മാസത്തേയ്ക്ക് ഇഎംഐ ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.