Tech

കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി ഇന്‍സ്റ്റാഗ്രാം: പുതിയ ഫീച്ചര്‍ സെന്‍സിറ്റീവ് സ്‌ക്രീന്‍ അവതരിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്ന സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചര്‍ ഇന്‍സ്റ്റന്റ് ഗ്രാം അവതരിപ്പിച്ചു. ആക്രമണ സ്വഭാവമുള്ള രംഗങ്ങളും ഉപദ്രവമേല്‍പ്പിക്കുന്നതും പ്രകോപനപരമായതുമായ ഉള്ളടക്കങ്ങള്‍ തടയുന്നതാണ് പുതിയ ഫീച്ചര്‍.

ഇന്‍സ്റ്റഗ്രാമിലെ സെര്‍ച്ച്,റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ അവതരിപ്പിക്കപ്പെടുന്ന മുറിവേല്‍പ്പിക്കുന്നതും ഉപദ്രവകരമാകുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളില്‍ മാനസികമായി പ്രയാസമുണ്ടാക്കുന്നെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത്തരം പശ്ചാത്തലമുള്ള ചിത്രങ്ങള്‍ ഒഴിവാക്കാനാണ് സെന്‍സിറ്റീവ് സ്‌ക്രീന്‍ ഉപയോഗപ്പെടുക.
സെന്‍സിറ്റീവ് സ്‌ക്രീന്‍ ചിത്രങ്ങള്‍ ഫില്‍റ്ററിങ്ങ് സംവിധാനം ഉപയോഗിച്ച് അനാരോഗ്യകരമായ ഉള്ളടക്കങ്ങളെ ഒഴിവാക്കുന്നു.

ഇതിലൂടെ ആത്മഹത്യ, സ്വയംപീഡനം തുടങ്ങിയ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ ടെക്്‌നിക്കല്‍ വിഭാഗം അറിയിച്ചു.

കുട്ടികളുടെ പൊതുജങ്ങളുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.

168 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close