ഭാരതത്തിന്റെ പ്രതിരോധനിരയ്ക്ക് ഇനി സ്വന്തം കലാഷ്നിക്കോവിന്റെ കരുത്ത്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഭാരതത്തിന്റെ പ്രതിരോധനിരയ്‌ക്ക് ഇനി സ്വന്തം കലാഷ്നിക്കോവിന്റെ കരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2019, 02:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഭാരതത്തിന്റെ പ്രതിരോധനിരയ്‌ക്ക് ഇനി സ്വന്തം കലാഷ്നിക്കോവിന്റെ കരുത്തും.ഉത്തർപ്രദേശിലെ അമേത്തിയിൽ റഷ്യയുമായി ചേർന്ന് ആരംഭിച്ചിരിക്കുന്ന ആയുധ ഫാക്ടറിയിലാണ് മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം 7.47 ലക്ഷം കലാഷ്നിക്കോവ് തോക്കുകൾ നിർമ്മിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മോദി സർക്കാർ പദ്ധതിയ്‌ക്ക് അംഗീകാരം നൽകിയത്.ഏപ്രിലില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ റഷ്യന്‍ സന്ദര്‍ശന വേളയിലാണ് ഇത്തരമൊരു പദ്ധതി നിര്‍ദേശം റഷ്യ മുമ്പോട്ട് വെച്ചത്.

കലാഷ്നിക്കോവ് കൺസേണും,ഓർഡ്നൻസ് ഫാക്ടറി ബോർഡും സംയുക്തമായാണ് പുതിയ കരാറിൽ ഒപ്പ് വച്ചിരിക്കുന്നത്.കഴിഞ്ഞ വർഷം ഡിസംബറിൽ സൈനിക-സാങ്കേതിക സഹകരണത്തിന് ഇന്ത്യ-റഷ്യ ഇന്റർ ഗവൺമെൻറ് കമ്മീഷൻ യോഗം ചേർന്നപ്പോൾ ഇതു സംബന്ധിച്ച് റഷ്യയുമായി ധാരണയിലെത്തിയിരുന്നു.

മാത്രമല്ല പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ റഷ്യൻ പ്രതിനിധിയായ സെർഗി ഷൊവിഗുമായി ഇതു സംബന്ധിച്ച് കൂടിക്കാഴ്ചയും നടത്തിയിരുന്നു.700 കോടിയാണ് തോക്കുകളുടെ നിർമ്മാണ ചിലവായി പ്രതീക്ഷിക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ച തോക്കായാണ് കലാഷ്‌നിക്കോവ് തോക്കുകള്‍ അറിയപ്പെടുന്നത്. എകെ 47, എകെ 56 തോക്കുകള്‍ ഉപയോഗിക്കാത്ത രാജ്യങ്ങളില്ല . രണ്ടാം ലോകമഹായുദ്ധകാലത്ത് മൈക്കല്‍ കലാഷ്‌നിക്കോവ് എന്ന റഷ്യന്‍ സൈനികനാണ് ആധുനിക യുദ്ധ സാഹചര്യത്തിന് അനുയോജ്യമായ തോക്ക് രൂപകല്‍പന ചെയ്തത്.

ഉയര്‍ന്ന താപനിലയിലും വെളളത്തിനടിയിലും ഒരു പോലെ ഫലപ്രദമായ തോക്ക് എന്ന നിലയ്‌ക്ക് എകെ 47, എകെ 56 തോക്കുകളുടെ നിര്‍മാണം ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.മാത്രമല്ല വര്‍ഷം തോറും ആയുധശേഷി പരിഷ്‌കരണത്തിനും നവീകരണത്തിനും ചെലവാക്കുന്ന കോടിക്കണക്കിന് രൂപ രാജ്യത്തിന് ലാഭിക്കാം.

ഇന്ത്യൻ സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.അസാൾട്ട് റൈഫിളിന്റെ അപര്യാപ്തത മൂലം വിഷമ സന്ധിയിലായ സൈന്യത്തിനു വേണ്ടി 72,400 റൈഫിളുകൾ വാങ്ങാൻ അമേരിക്കയുമായി ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.

അത്യാധുനികമായ സിഗ് സോർ റൈഫിളുകൾ വാങ്ങാനാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. 7.62 എം.എം റൈഫിളുകളാണ് വാങ്ങുന്നത്. നിലവിലുള്ള ഇൻസാസ് റൈഫിളുകൾ മാറ്റി കൂടുതൽ ആധുനികമായ റൈഫിളുകൾ വാങ്ങണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു.

Share3986
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies