ചൈനീസ് വിപണിയില്‍ ഓളങ്ങള്‍ സൃഷ്ടിച്ച ഷവോമിയുടെ റെഡ്മീ നോട്ട് 7 ഫെബ്രവരി 28 ന് ഇന്ത്യന്‍ വിപണിയിലെത്തും. ഫോണിന് 10,300 രൂപയാണ് ഇന്ത്യയില്‍ വില പ്രതീക്ഷിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 12,400 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. 64 ജിബി സ്റ്റോറജ് പതിപ്പിന് 14,500 രൂപയുമാണ് വില.
ഡ്യുവല്‍ ക്യാമറ സംവിധാനമാണ് നോട്ട് 7 നില്. 48 മെഗാ പിക്സല്‍ സെന്‍സറും അഞ്ച് മെഗാപിക്സല്‍ സെന്‍സറുമാണ് ക്യാമറകളില്‍. സെല്‍ഫിക്ക് 13 മെഗാപിക്സലിന്റെ ക്യാമറയും.
6.3 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സ്ക്രീനിന് കോണിങ്ങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സുരക്ഷയുമുണ്ടാകും.
ഫാന്‍സി ബ്ലൂ, ട്വിലൈറ്റ് ഗോള്‍ഡ്, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.