ന്യൂഡൽഹി: പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിൽ ഇന്ത്യൻ പതാക ഉയർത്തി പ്രതിഷേധം. ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഓഫീസിലാണ് ഇന്ത്യൻ പതാക ഉയർത്തുകയും വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളികളും ഉയർത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ ഒത്തുകൂടിയായിരുന്നു പ്രതിഷേധം.
പാകിസ്ഥാൻ ഭീകരവാദികൾക്ക് ലോകത്ത് ഏറ്റവും വലിയ അഭയസ്ഥാനമൊരുക്കുന്ന ലണ്ടനിലെ ഹൈക്കമ്മീഷന് മുന്നിൽത്തന്നെയാണ് പാകിസ്ഥാൻ ഭീകരവാദികളെ ഒറ്റപ്പെടുത്തുക എന്ന് മുദ്രാവാക്യം ഇന്ത്യാക്കാർ വിളിച്ചതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസമാണ് കശ്മീരിലെ പുൽവാമയിൽ സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ചാവേർ ആക്രമണമുണ്ടായത്. സംഭവത്തെ അപലപിച്ച് അമേരിക്കയും ഇസ്രയേലും അടക്കമുള്ള ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.