തിരുവനന്തപുരം : തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇമാമിന് സംരക്ഷണം ഒരുക്കുന്നത് എസ് ഡി പി ഐ നേതൃത്വമെന്ന് പൊലീസ്.
ഇമാം ഷെഫീഖ് അല്‍ ഖാസിമിക്ക് ഒളിത്താവളം ഒരുക്കിയിരിക്കുന്നത് തൊളിക്കോട് സ്വദേശികളായ അഷ്കര്‍, അഷറഫ് എന്നിവരാണെന്ന് പൊലീസിനു തെളിവ് ലഭിച്ചു.
എറണാകുളത്തോ,സമീപ ജില്ലകളിലോ ആവാം ഇവർ ഇമാമിന് സംരക്ഷണം ഒരുക്കിയിരിക്കുന്നതെന്ന നിഗമനത്തിലാണ് പൊലീസ്.സ്.ഡി.പി.ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു.മാത്രമല്ല ഇമാം ബെംഗളൂരുവിലേക്ക് ഒളിവില്‍ പോയെന്ന് കള്ളമൊഴി നല്കി അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിന് ഇമാമിന്റെ സഹോദരൻ അൽ അമീനെയും അറസ്റ്റ് ചെയ്യും.