ഇസ്ലാമാബാദ് ; പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഡോക്ടർ മുഹമ്മദ് ഫൈസലിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ഇന്ത്യയുടെ ഇടപെടലിനെ തുടർന്നാണ് ഫൈസലിന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് പാകിസ്ഥാൻ ആരോപിച്ചു.
ഇന്ത്യൻ അധികൃതർ യു എസ് ആസ്ഥാനമായുള്ള കമ്പനിയിൽ പരാതി നൽകിയതിനാലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും ,ന്യൂഡൽഹി ഇതിനായി ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുമാണ് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്.
കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന വാദങ്ങളേപ്പറ്റിയും ഫൈസല്‍ നിരന്തരം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടത്.
കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടെന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന രാജ്യങ്ങളുമായി യുറോപ്യന്‍ യൂണിയന് വ്യാപാരം നടത്തില്ലെന്നതുമായിരുന്നു ഫൈസലിന്റേതായി വന്ന അവസാനത്തെ ട്വീറ്റ്.