ഭക്തലക്ഷങ്ങളിൽ ആറ്റുകാലമ്മയുടെ അനുഗ്രഹ വർഷം ചൊരിഞ്ഞ് അനന്തപുരിയാകെ തിളച്ചുതൂകിയ പൊങ്കാല. വ്രതശുദ്ധിയുടെ നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച ഭക്തർക്ക് ആത്മനിർവൃതിയോടെ മടക്കം. രാവിലെ 10.15 ന് ശ്രീകോവിലിൽ നിന്നും തന്ത്രി കൈമാറിയ ദീപം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും പിന്നാലെ പണ്ടാര അടുപ്പിലേക്കും പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
ആറ്റുകാൽ ക്ഷേത്ര പരിസരത്തുനിന്നും ജനം ടിവി വെബ്ബിന് വേണ്ടി എം നിഖിൽ കുമാർ പകർത്തിയ ചിത്രങ്ങൾ…