ചെന്നൈ: ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍ പോലുള്ള ആള്‍ത്തിരക്കുള്ള അവസരങ്ങളില്‍ തിരക്ക് കൈകാര്യം ചെയ്യാന്‍ കഴിവുളള അല്‍ഗോരിതം വികസിപ്പിച്ച് ഐഐടി മദ്രാസ്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏത് മേഖലയിലാണ് തിരക്ക് ക്രമീകരിക്കേണ്ടതെന്ന് കണ്ടെത്താനാകും. ആള്‍ക്കൂട്ട ദുരന്തങ്ങള്‍ തടയാന്‍ ഈ സാങ്കേതിക വിദ്യയ്ക്കാവുമെന്ന് ഗവേഷകര്‍ പറഞ്ഞു
ആള്‍ക്കൂട്ടത്തിലെ പരിഭ്രാന്തി എവിടെയാണ് ആരംഭിക്കുന്നതെന്നും എവിടേയ്ക്ക് വ്യാപിക്കുമെന്നും അറിഞ്ഞാല്‍ അത് തടയാന്‍ സാധിക്കും. ആള്‍ക്കൂട്ടത്തിനിടയില്‍ വിഭ്രാന്തികള്‍ ആരംഭിക്കുന്നതിന് വ്യക്തമായ രീതികളുണ്ട്. അത് തുടക്കത്തിലേ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ മെച്ചം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏത് മേഖലയിലാണ് പോലീസുകാരെ ഉപയോഗിച്ച് നിയന്ത്രിക്കേണ്ടതെന്നും തിരക്ക് ക്രമീകരിക്കേണ്ടതെന്നും കണ്ടെത്താനാകും. ഇത്തരത്തില്‍ തിരക്ക് തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാനാകും.
സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ആ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി നടപ്പിലാക്കുമെന്ന് ഗവേഷകര്‍ അറിയിച്ചു.