ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം മുപ്പതായി. മരിച്ചവരില്‍ 7 സ്ത്രീകളും ഉള്‍പ്പെടുന്നു. അമ്പതിലധികം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഗൊലാഘട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പന്ത്രണ്ട് പേര് മരിച്ചിരുന്നു. പിന്നീട് ചികിത്സക്കിടെയാണ് 18 പേര് മരണമടഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് എക്സൈസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു.
സാലിമിറ തേയില തോട്ടത്തിലെ തൊഴിലാളികളാണ് ദുരന്തത്തിനിരയായത്. തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്നും വ്യാജമദ്യം വാങ്ങിയതായാണ് ലഭിക്കുന്ന വിവരം. കച്ചവടക്കാരനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.