ന്യൂഡൽഹി: ഇന്ത്യയിലെ വ്യാവസായിക വിപ്ലവത്തെ ലോകം പ്രതീക്ഷയോടെ നോക്കിക്കാണുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക വ്യാപാര റാങ്കിംഗിങ്ങിൽ ചരിത്ര പരമായ ഉയർച്ചയാണ് ഇന്ത്യ നേടിയത്. വിനോദ സഞ്ചാര ഭൂപടത്തിൽ ഇന്ത്യയ്ക്ക് 2014 ശേഷം തിളക്കമാർന്ന സ്ഥാനം കൈവന്നതായും, പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ 130 കോടി ജനങ്ങൾക്കായി പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ പരിശ്രമിക്കുന്നത്. എണ്ണമറ്റ സ്റ്റാർട്ടപ്പുകളിലൂടെ യുവജനതയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സാധിച്ചതായും, ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്താണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർന്നു.
ഡൽഹിയിൽ നടന്ന ആഗോള വ്യാപാര ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.